നെ ടു മ ങ്ങാ ട്

Wednesday, June 11, 2008

പി എ ഉത്തമന്‍ അനുശോചന സമ്മേളനം

നെടുമങ്ങാട്‌ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ 10.06.08 ന്‌ 4 മണിക്ക്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൊല്ലങ്കാവ്‌ ചന്ദ്‌റന്റെ അധ്യക്ഷതയില്‍ പി എ ഉത്തമന്‍ അനുശോചന യോഗം നടന്നു. ജയചന്ദ്‌റന്‍ അനുശോചന പ്‌റമേയം അവതരിപ്പിച്ചു. നെടുമങ്ങാടിന്റെ സമ്പത്ത്‌ എന്ന നിലയില്‍ ഉത്തമന്‍ വളരുകയായിരുന്നു. ഈ മരണം കേരള സമൂഹത്തിനാകെ നഷ്ടമാണെന്ന്‌ ചെയര്‍മാന്‍ അനുസ്‌മരിച്ചു.

തുടര്‍ന്നു സംസാരിച്ച കുരീപ്പുഴ ശ്‌റീകുമാര്‍ ഉത്തമന്‍ ഈ മുന്‍സിപ്പല്‍ ലൈബ്‌റയില്‍ നിന്നാണ്‌ വായന ആരംഭിച്ചതെന്ന്‌ പറഞ്ഞു. ചാവൊലി എന്ന നോവലിലൂടെ ഉത്തമന്‍ മലയാളത്തില്‍ തന്റെ സ്ഥാനവും തിരുവനന്തപുരം ഭാഷയേയും രേഖപ്പെടുത്തുകയായിരുന്നു. പൊതു മലയാളത്തിന്‌ പരിചയമല്ലാത്ത വാക്കുകളെയാണ്‌ അദ്ദേഹം അതില്‍ സംഭരിച്ചത്‌.

ശാസ്‌ത്‌റ സാഹിത്യപരിഷത്ത്‌ പ്‌റവര്‍ത്തകനും മുന്‍സിപ്പല്‍ വികസന സമിതി കണ്‍വീനറുമായിരുന്ന വിജയകുമാര്‍ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം, ജനകീയാസൂത്‌റണം എന്നീ ജനകീയ പ്‌റവര്‍ത്തനങ്ങളില്‍ ഉത്തമന്റ പങ്കാളിത്തം അനുസ്‌മരിച്ചു.

ഉഴമലയ്‌ക്കല്‍ മൈതീന്‍, ഇരിഞ്ചയം രവി, സുരേന്ദ്‌റന്‍, ശ്‌റീധരന്‍ പിള്ള, ശാസ്‌ത്‌റ സാഹിത്യപരിഷത്ത്‌ പ്‌റവര്‍ത്തകര്‍, മലയാളഒ സമിതി പ്‌റവര്‍ത്തകരും ഉത്തമന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

വിദ്യാഭ്യാസകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.എസ്‌. ബിജു ചടങ്ങിനു നന്ദിരേഖപ്പെടുത്തി

0 Comments:സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters