നെ ടു മ ങ്ങാ ട്

Wednesday, November 28, 2007

പാന്പ് കയറിയ വീട്‌


ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌



സ്വന്തം വീടിനു തീകൊളുത്തിയ ഒരേയൊരു എഴുത്തുകാരന്‍ സുരാസുവാണ്‌. പതിറ്റാണ്ടുകള്‍ ക്കുശേഷം ഇന്ന ആ ക്രിയ ജീവനുള്ള രൂപകമായി നമ്മോട്‌ ചിലത്‌ സംസാരിക്കുന്ന ു. മലയാളി ചരിത്രത്തിന്റെയും രാഷ്‌ട്രീയതയുടേയും എല്ലാ പെരുമഴയെയും മറ്‌ വീടിനെ ആത്യന്തിക ലോകമായി കാണുു. അയല്‍പക്കത്തെ ലോകത്തെപ്പോലും വിച്ചേദിച്ചുകളയാന്‍ അവനു മടിയില്ല.

അഞ്ചാറുമാസം മുമ്പ്‌ ഗള്‍ഫില്‍ നിാെരു സുഹൃത്ത്‌ നാടിനെപ്പറ്റി സംസാരിക്കുമ്പോള്‍ വലിയൊരു പരാതി പറയുകയുണ്ടായി. അദ്ദേഹം രണ്ടര പതിറ്റാണ്ടുകാലം ഗള്‍ഫിലാണ്‌ കുടുംബസമേതം. നാ`ില്‍ വലിയൊരു വീടെടുത്തു, ഒര ഏക്കര്‍ സ്ഥലത്ത്‌ ഒത്ത നടുവില്‍ അറുപതു ലക്ഷത്തോളം വരും വീടിന്‌. വര്‍ഷത്തില്‍ രണ്ടോ മൂാേ ആഴ്‌ചയേ വീ`ില്‍ താമസിക്കൂ. കഴിഞ്ഞ തവണ നാ`ില്‍ അവധി്‌ക്കു വപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ്‌ വീ`ിനകത്തു കയറി. ഭാര്യയും കു`ികളും ഭയ്‌ പുറത്തേ യ്‌ക്കോടി. വീ`ില്‍ തിരിച്ചെത്തിയപ്പോള്‍ പാമ്പിനെ കാണാനില്ല. പാമ്പ്‌ ഇഴഞ്ഞ്‌ വീ`ിനകത്തേയ്‌ക്ക്‌ കൂളായി കയറിപ്പോയി. എങ്ങനെ സ്വസ്ഥമായുറങ്ങും? ഒടുവില്‍ ഞാന്‍ വീര്‍പ്പുമു`ി പുറത്തിറങ്ങി. അടുത്തു കണ്ട ചുമ`ു തൊഴിലാളികളുടെ ഒരു കേന്ദ്രമുണ്ട്‌. വീടിനകത്ത്‌ പാമ്പു കയറിയ കാര്യം പറഞ്ഞതും അവര്‍ തമ്മില്‍ മാറിനിു കുശുകുശുക്കാന്‍ തുടങ്ങി. ഒടുവില്‍ വിളിച്ചു പറഞ്ഞു എല്ലാം കൂടി ചേര്‍്‌ 2500 രൂപാ. എുവെച്ചാല്‍? ഗള്‍ഫുകാരന്‍ വാപൊളിച്ചു അതായത്‌ പാമ്പ്‌ ഒളിച്ചിരിക്കു സ്ഥലം കണ്ടുപിടിക്കുതിന്‌ രണ്ടായിരം രൂപ. അഞ്ഞൂറ്‌ കൊല്ലാന്‍. നോ ബാര്‍ഗെയിനിംഗ്‌. രണ്ടായിരത്തിയഞ്ഞൂറിന്റെ പുതുപുത്തന്‍ നോ`്‌ എണ്ണികൊടുക്കുമ്പോള്‍ പച്ചക്കരള്‍ ഇഞ്ചിഞ്ചായി അരിയു വേദന അനുഭവപ്പെ`ുവെ്‌ സുഹൃത്ത്‌. അദ്ദേഹം സമൂഹത്തിനു വ മാറ്റത്തിനെപറ്റി പറഞ്ഞു. ധാര്‍മ്മികരോഷം കൊണ്ടു. രോഷം ഒടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. രണ്ടരപ്പതിറ്റാ ണ്ടിനിടയ്‌ക്ക്‌ എപ്പോഴെങ്കിലും നാ`ില്‍ ചൊല്‍ ലുങ്കിയുമുടുത്ത്‌ ഒു പുറത്തിറങ്ങി യി`ുണ്ടോ? ഇല്ല. നാ`ുകാരോട്‌, അയല്‍പക്കകാരോട്‌ മിണ്ടിയി`ുണ്ടോ? ഇല്ല. അവര്‍ എങ്ങനെയാണ്‌ ജീവിക്കു തെ്‌ അന്വഷിച്ചി`ുണ്ടോ? ഇല്ല. മൊത്തം പൂ`ിയ ഗേറ്റിനകത്ത്‌ താങ്കളും താങ്കളുടെ സ്വാര്‍ത്ഥതയും പാമ്പിന്റെ മു`യ്‌ക്ക്‌ അടയിരുു. അതിപ്പോള്‍ വിരിഞ്ഞു മൂര്‍ഖനായി. അസാധാരണമായി ഒും സംഭവിച്ചി`ില്ല. പി െരണ്ടായിരത്തി അഞ്ഞൂറ്‌ രൂപ അവര്‍ ആവശ്യപ്പെ`ു എത്‌ അവരുടെ കാരുണ്യം. വേണമെങ്കില്‍ റേറ്റ്‌ ഇരുപത്തിയയ്യായിരം ആക്കാം. താങ്കള്‍ക്കെന്താണ്‌ ചെയ്യാന്‍ കഴിയുക? പോലീസിനെ വിളിക്കാന്‍ പറ്റുമോ? ഫയര്‍ സര്‍വീസ്‌? സമ്പരും സ്വാര്‍ത്ഥരുമായ ബന്ധുക്കള്‍? അയാള്‍ തലതാഴ്‌ത്തി. ശരിയാണ്‌ ചുമ`ു കൂലിക്കാരുടെ കാരുണ്യം ?!അരാഷ്‌ട്രീയവല്‍ക്കരണത്തിന്റെ ആ ഉത്‌സവചന്തയില്‍ ഇനി വില്‍ക്കാന്‍ വെച്ചതാണ്‌ എല്ലാം. വീട്‌ ഒരു ഒളിത്താവളം മാത്രമായിത്തീരുതില്‍ ആശങ്കകള്‍ വേണ്ട! ടെലിവിഷന്റെ വരവോടെ അത്‌ സമ്പൂര്‍ണ്ണമായി.
(ഘടികാരം വീട് പതിപ്പില്‍ നിന്ന് )

3 Comments:

    • At 4:46 AM, Blogger vadavosky said…

      അയല്‍ക്കാരന്‌ അപകടം സംഭവിച്ചാല്‍ പോലും അതു മൈന്‍ഡു ചെയ്യാതെ ഉറങ്ങാന്‍ കഴിയുന്നവന്‌ ഇങ്ങനെയൊക്കേ വരൂ.

       
    • At 6:05 AM, Blogger വേണു venu said…

      നല്ല ലേഖനം.
      സുഹൃത്തിന്‍റെ ആ ചോദ്യങ്ങള്‍‍ക്കു് ഒത്തിരി മറുപടികളുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും അപ്രസക്തമാകുന്നു.:)

       
    • At 7:45 PM, Blogger ശ്രീ said…

      പ്രസക്തമായ ചോദ്യങ്ങള്‍‌ തന്നെ.

      :)

       
    • Post a Comment


സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters