നെ ടു മ ങ്ങാ ട്

Wednesday, January 02, 2008

തുണ്ടു മഴവില്ല്‌


പി കെ സുധി


കുഞ്ഞെഴുത്തുകാര്‍ മാത്‌റം ഒത്തുചേരുന്ന മാസികയാണ്‌ മഴവില്ല്‌. (മഴവില്ല്‌ ഇന്‍ലന്റ്‌ മാസിക. ഗവ. എല്‍.പി.എസ്‌. നന്ദിയോട്‌. തിരുവനന്തപുരം.)
2007 ഡിസം. ലക്കം മഴവില്ല്‌ മാസികയുടെ പതിനാറാം പതിപ്പാണ്‌.
ഇതില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രചനകള്‍ കൂടി ഉള്‍പ്പെടുന്നു. ഈ സ്‌കൂളിലെ നാലാം ക്ലാസ്സു വരെയുള്ള കുരുന്നുകളുടെ രചനകളാണ്‌ നന്ദിയോട്ടിലെ ഈ മഴവില്ലിനെ മനോഹരിയാക്കുന്നത്‌. കവിത, കഥ, ഡയറിക്കുറിപ്പ്‌ എന്നീ രൂപങ്ങളില്‍ ഗ്‌റാമീണ ജീവിതത്തിന്റെ അക്ഷര ചിത്‌റം നമുക്കിതില്‍ കാണാവുന്നതാണ്‌. പുസ്‌തക നിരൂപണവും, പത്‌റാധിപര്‍ക്കുള്ള കത്തുകളും മാസികയിലെ വിഭവങ്ങളാണ്‌.
എന്താണ്‌ അനാദികാലം മുതലേ കുഞ്ഞുങ്ങളെ മോഹിപ്പിക്കുന്നത്‌? ഈ മണ്ണിലെ സഹചാരികളായ വൃക്ഷങ്ങളും, ജീവജാലങ്ങളും തന്നെയാണ്‌ കുഞ്ഞങ്ങള്‍ക്ക്‌ പ്‌റീയം എന്ന്‌ മഴവില്ലിലൂടെ കാണാവുന്നതാണ്‌. നെല്ലി, പ്ലാവ്‌, ആല്‌, മരത്തണലുകള്‍, കാറ്റ്‌, മഴ, കുളിര്‍നീരൊഴുക്ക്‌. രാത്‌റിയിലെ മാനം, നക്ഷത്‌റം, തുമ്പി, അണ്ണാറക്കണ്ണന്‍, വണ്ട്‌, മരങ്കൊത്തി, കട്ടുറുമ്പ്‌....... ഈ വിഷയങ്ങളിലൂടെ എഴുത്തുകാരുടെ ഭാവന വികാസ പൂര്‍ണ്ണമാകുന്നു. ശിശുദിനത്തിന്റെ സൗന്ദര്യാംശത്തെയും ഇവര്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നില്ല. സേ്‌നഹഭരിതമായ രചനകള്‍. എങ്കിലും പരീക്ഷാപ്പേടിയും, ആത്മഹത്യകളും, ബോര്‍ഡിംഗ്‌ സ്‌കൂള്‍, പ്‌റവാസികളായ മാതാപിതാക്കള്‍ തുടങ്ങിയ സംഗതികള്‍ അവരെ ഭയപ്പെടുത്തുന്നു.
നാലാം ക്ലാസ്സുകാരിയായ മീനാക്ഷിയാണ്‌ മഴവില്ലിന്റെ ഇപ്പോഴത്തെ എഡിറ്റര്‍. കുഞ്ഞെഴുത്തുകാര്‍ക്കായി മാസിക ഒരു സാഹിത്യ ക്യാമ്പും നടത്തിയിരിക്കുന്നു.
ഇതിന്റെ വരും ലക്കങ്ങള്‍ കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാകുമെന്നു പ്‌റതീക്ഷിക്കാം

0 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters