ചാവൊലിക്ക് പുരസ്കാരം
പി എ ഉത്തമന്റ 'ചാവൊലി' എന്ന നോവലിന് കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ നോവല്‍ പുരസ്‌കാരം ലഭിച്ചു.
നെടുമങ്ങാട്ടും പരിസരങ്ങളിലുമായി ജീവിക്കുന്ന കുറവ സമുദായത്തിന്റെ കഥയാണീ നോവലിലൂടെ യശഃശരീരനായ പി എ ഉത്തമന്‍ പറയുന്നത്. ഒരു സാഹിത്യ സൃഷ്ടി എന്നതിലുപരി ജനതയുടെ, ദേശത്തിന്റെ, സാമൂഹ്യ ചരിത്രം കൂടിയാണീ കൃതി. അന്യമായിക്കൊണ്ടിരിക്കുന്ന പ്രാദേശികഭാഷയുടെ ഒരു സംഭരണി ഇതില്‍ എഴുത്തുകാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
നെടുമങ്ങാടിന്റെ ചരിത്രവിശേഷങ്ങള്‍ തെരയുമ്പോള്‍ അതിന്റെ ഭാഷാസവിശേഷതകളും കാര്‍ഷിക ചരിത്രവും ദേശവികാസപ്പെരുമകളും ചാവൊലിയില്‍ കാണാവുന്നതാണ്. നാടന്‍ പാട്ടുകള്‍, നാടന്‍ കഥകള്‍ എന്നിവയ്‌ക്കു പുറമെ ഇതില്‍ ചേര്‍ത്തിരിക്കുന്ന നാട്ടുമൊഴിക്കൂട്ടം എന്ന പദശേഖരണി ഈ കൃതി കൈകാര്യം ചെയ്യുന്ന നാടന്‍ മൊഴികളുടെ അര്‍ത്ഥവിവരണം നല്‍കുന്നു.
പി.കെ. രാജശേഖരനാണ് ചാവൊലിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കരുത്തുറ്റ വായനലോകത്തിനു മുന്നില്‍ ചാവൊലി പുതിയ വായനാനുഭവം നല്‍കുന്നു.
'തുപ്പെ തുപ്പെ' എന്ന അപ്രകാശിത നോവലാണ് ഉത്തമന്റെ ഒടുവിലത്തെ രചന.

Post a Comment